ദേശിയ ശില്പശാല
Thursday 31 July 2025 6:10 PM IST
കൊച്ചി: അടിയന്തരാവസ്ഥയിൽ യാതനകൾ അനുഭവിച്ചവരെ ആദരിക്കുന്നതിനായി ഭാരതീയ അഭിഭാഷക പരിഷത്ത് കേരള ഹൈക്കോടതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 3ന് ദേശിയ ശില്പശാല സംഘടിപ്പിക്കും. എറണാകുളം രാജാജി റോഡിലെ ഗംഗോത്രി കല്യാണമണ്ഡപത്തിൽ നടക്കുന്ന ശില്പശാല മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ അശോക് മെഹത, മാദ്ധ്യമ പ്രവർത്തകൻ രാജശേഖര പണിക്കർ, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. രാമൻപിള്ള, സീനിയർ അഭിഭാഷകൻ കെ.ശ്രീനിവാസ മൂർത്തി എന്നിവർ സംസാരിക്കും. അഡ്വ.എൻ. അനിൽകുമാർ, അഡ്വ. രാഹുൽ വേണുഗോപാൽ, അഡ്വ. വിനായകൻ, ജോ.സെക്രട്ടറി അഡ്വ. കമാൽ റാം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.