മരങ്ങൾ മുറിച്ച് നീക്കാൻ നിർദ്ദേശം
Thursday 31 July 2025 6:46 PM IST
കൊച്ചി: ജില്ലയിൽ അപകടനിലയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ച് മാറ്റാൻ ജില്ലാകളക്ടർ എൻ.എസ്.കെ ഉമേഷ് ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗത്തിൽ നിർദ്ദേശം നൽകി. കാലവർഷം ശക്തമാകുന്ന സാഹചര്യത്തിലാണിത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ മുതൽ കെ.എസ്.ആർ.ടി സി ബസ് സ്റ്റാൻഡ് വരെയുള്ള വിവേകാനന്ദ കനാലിന്റെ ശുചീകരണം പൂർത്തിയാക്കാനും നിർദ്ദേശിച്ചു . ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ,സബ് കളക്ടർ കെ.മീര, അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.മനോജ് തുടങ്ങിയവർ പങ്കെടുത്തു.