കഞ്ഞിവെച്ച് പ്രതിഷേധം
Friday 01 August 2025 12:03 AM IST
ബാലുശ്ശേരി: കേരളത്തിലെ രൂക്ഷമായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ബി. ജെ. പി മഹിളാ മോർച്ച കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്ത് കഞ്ഞിവെച്ച് പ്രതിഷേധ സമരം നടന്നു. ബി .ജെ. പി സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശൻ ഉദ്ഘാടനം ചെയ്തു. രൂക്ഷമായ വിലക്കയറ്റം കാരണം കേരളത്തിലെ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയായിട്ടും പ്രതിപക്ഷമായ യു.ഡി.എഫ് മൗനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ടി.കെ. റീന അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി റൂറൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ എൻ.പി. രാമദാസ്, ഗിരീഷ് തേവള്ളി, കെ. രജനീഷ് ബാബു, ജില്ലാ സെക്രട്ടറി ബിന്ദു പ്രഭാകരൻ, ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് ഷൈനി ജോഷി എന്നിവർ പ്രസംഗിച്ചു.