ഉന്നത വിജയികൾക്ക് അനുമോദനം

Friday 01 August 2025 12:10 AM IST
അനുമോദനം

​രാമനാട്ടുകര : രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ , ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച പൂർ​വ വിദ്യാർത്ഥികൾ, ടാറ്റാ ഗ്രൂപ്പ് നടത്തിയ 'ബിൽഡിംഗ് ഇന്ത്യ' ഉപന്യാസ മത്സരത്തിൽ ദേശീയതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയ കെ​.നിരഞ്ജന​ എന്നിവരെ ​ നാളെ രാവിലെ 11 ​ന് സ്കൂളിൽ ​ അനുമോദിക്കും. ​ ടി.വി ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെ​യ്യും . ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് പി. കെ അബ്ദുള്ള കോയ അ​ദ്ധ്യക്ഷത വഹിക്കും. സി.ബി.ഐ ചെന്നൈ യൂണിറ്റ് അഡിഷണൽ സൂപ്രണ്ട് ടി.പി ആനന്ദകൃഷ്ണൻ മുഖ്യാതിഥിയാവും. സ്കൂൾ മാനേജരും രാമനാട്ടുകര ഹൈസ്കൂൾ സംഘം പ്രസിഡന്റുമായിരുന്ന എള്ളാത്ത് വേലായുധൻകുട്ടി പണിക്കരുടെ ഫോട്ടോ അനാച്ഛാദനം ചെയ്യും.