കുളത്തിങ്കൽ മാത്യു അനുസ്മരണം

Friday 01 August 2025 12:14 AM IST
പടം: വിലങ്ങാട് മഞ്ഞച്ചീളിയിൽ നടന്ന കളത്തിങ്കൽ മാത്യു അനുസ്മരണം ആർ.ജെ.ഡി. ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്യുന്നു.

വിലങ്ങാട്: പ്രകൃതി ദുരന്തമുണ്ടായ വിലങ്ങാട്ട് ഒരു മനുഷ്യ ജീവനും നഷ്ടപ്പെടാതിരിക്കാൻ മാനവികത ഉയർത്തിപ്പിടിച്ച് സ്വന്തം ജീവൻ നഷ്ടപ്പെടുത്തി പ്രവർത്തിച്ച സോഷ്യലിസ്റ്റാണ് കുളത്തിങ്കൽ മാത്യു മാസ്റ്ററെന്ന് ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്കരൻ പറഞ്ഞു. ആർ.ജെ.ഡി നാദാപുരം മണ്ഡലം കമ്മിറ്റി വിലങ്ങാട്ട് മഞ്ഞച്ചീളിയിൽ സംഘടിപ്പിച്ച കുളത്തിങ്കൽ മാത്യു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ ഇ.കെ. സജിത് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം പി.എം നാണു, എം.കെ. മൊയ്തു, കെ.വി.നാസർ, വി.കെ.പവിത്രൻ, എം ബാൽരാജ്, കെ.രജീഷ് , ജോണി മുല്ലക്കുന്നേൽ, അമ്പലക്കണ്ടി അബ്ദുറഹ്മാൻ, ചന്ദ്രൻ വാണിമേൽ ,പി. സഞ്ജയ് ബാവ, ശ്രീജ പാലപ്പറമ്പത്ത് എന്നിവർ പ്രസംഗിച്ചു.