കെ.എസ്.ടി.എ അദ്ധ്യാപക പ്രക്ഷോഭം നാളെ മലപ്പുറത്ത്

Friday 01 August 2025 12:21 AM IST
F

മലപ്പുറം: കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ മലപ്പുറത്ത് അദ്ധ്യാപക പ്രക്ഷോഭം പരിപാടി സംഘടിപ്പിക്കും. രാവിലെ 10ന് കളക്ട്രേറ്റ് ബംഗ്ലാവിന്റെ മുന്നിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് ടൗൺ ഹാളിന് മുന്നിൽ സമാപിക്കും. ധർണ ജെയ്‌ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭം. വാർത്താസമ്മേളനത്തിൽ സംഘാടകരായ ആർ.കെ. ബിനു, സി.ടി.ശ്രീജ, എ.വിശ്വംഭരൻ, ഇ.എസ്. അജിത്ത് ലുക്ക്, കെ.സരിത പങ്കെടുത്തു.