വില വർദ്ധനവ് തുടർ വില വർദ്ധനവ് തുടർന്നാൽ ഭക്ഷണവില വർദ്ധിപ്പിക്കും കെ.എച്ച്.ആർ.എന്നാൽ ഭക്ഷണവില വർദ്ധിപ്പിക്കും കെ.എച്ച്.ആർ.എ

Friday 01 August 2025 12:27 AM IST
D

മലപ്പുറം : നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം തുടർന്നാൽ ഹോട്ടലുടമകൾക്ക് ഭക്ഷണ വില വർദ്ധിപ്പിക്കേണ്ടി വരുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ മലപ്പുറം മുനിസിപ്പൽ കമ്മിറ്റി യോഗം അറിയിച്ചു. വെളിച്ചെണ്ണ, തേങ്ങ, ബിരിയാണി അരി മുതലായ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ വിപണിയിൽ കാര്യക്ഷമമായി ഇടപെടണം. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ചെറീദ് എയർ ലൈൻസ്, സെക്രട്ടറി അറഫ മാനു, ട്രഷറർ ഹമീദ് ഡെലിഷ്യ, ബിജു കൊക്യൂറോ, ബഷീർ റോളക്സ്, റഫീഖ് സാംകോ, ഹംസ മദ്ബി, റഷീദ് റോയൽ, ടി.ടി.എം.മുനീർ തുടങ്ങിയവർ സംസാരിച്ചു.