വിജിലൻസ് സമിതി യോഗം
Friday 01 August 2025 12:32 AM IST
മലപ്പുറം: ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാൻ സംയുക്ത സ്‌ക്വാഡ് ഏറനാട് താലൂക്ക് തല ഭക്ഷ്യോപദേശക വിജിലൻസ് സമിതി യോഗം ഏറനാട് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. തഹസിൽദാർ കെ.എസ്. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ, റവന്യൂ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങിയ സംയുക്ത സ്‌ക്വാഡ് രൂപീകരിച്ച് താലൂക്കിലെ പൊതുവിപണി പരിശോധന ശക്തമാക്കാൻ യോഗം തീരുമാനിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ എ.പി. ഫക്രുദ്ദീൻ, അസി. താലൂക്ക് സപ്ലൈ ഓഫീസർ രാജേഷ് അയനിക്കുത്ത്, സി.പി. അനസ്, അസൈൻ കാരാട്ട്, വല്ലാഞ്ചിറ നാസർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.