മുലയൂട്ടൽ വാരാചരണം ഇന്നു മുതൽ

Friday 01 August 2025 12:16 AM IST
മുലയൂട്ടൽ

കോഴിക്കോട്: എല്ലാ കുഞ്ഞുങ്ങൾക്കും ജനിച്ച് ആദ്യമണിക്കൂർ മുതൽ മുലപ്പാൽ നൽകുന്നുവെന്നും ആറ് മാസംവരെ മുലപ്പാൽ മാത്രം ഭക്ഷണമായി നൽകണമെന്നും ഉറപ്പാക്കുന്നതിനുള്ള ബോധവത്കരണം ശക്തമാക്കുന്നതിനായി ഇന്നു മുതൽ ഏഴ് വരെ മുലയൂട്ടൽ വാരാചരണം സംഘടിപ്പിക്കും. വാരാചരത്തോടനുബന്ധിച്ച് ജില്ലയിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. കേരളത്തിൽ നിലവിൽ 56 ശതമാനം കുഞ്ഞുങ്ങൾക്ക് മാത്രമാണ് ആറ് മാസം വരെ മുലപ്പാൽ മാത്രം ലഭ്യമാക്കുന്നതെന്നും എട്ട് ശതമാനം കുട്ടികൾക്ക് ആദ്യ ദിനത്തിൽ തന്നെ മുലപ്പാൽ അല്ലാതെ മറ്റെന്തെങ്കിലും കൂടി നൽകുന്നതായുമാണ് കണ്ടെത്തൽ.

പ്രസവിച്ചയുടനെ ഊറിവരുന്ന ഇളംമഞ്ഞ നിറത്തിലുള്ള പാലായ കൊളസ്ട്രത്തിൽ പോഷകങ്ങൾ, ആന്റി ബോഡികൾ എന്നിവ സമൃദ്ധമായി അടങ്ങിയതിനാൽ കുഞ്ഞിനെ അണുബാധയിൽനിന്ന് സംരക്ഷിക്കാനും ദഹന വ്യവസ്ഥയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സഹായിക്കും.