തൈ വിതരണം
Friday 01 August 2025 1:52 AM IST
മുതുതല: പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ ചെലവിൽ 35000 പച്ചക്കറി തൈകൾ വിതരണം ചെയ്തു. വഴുതന, വെണ്ട, തക്കാളി തുടങ്ങി വിവിധയിനം തൈകൾ നൂറ് പേർക്കായാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി വിതരണോദ്ഘാടനംനിർവഹിച്ചു. ഇ.എം.എസ് സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി.എം.ഉഷ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ, പഞ്ചായത്ത് അംഗങ്ങൾ, കൃഷി ഓഫീസർ പി.വി.സജിത തുടങ്ങിയവർ പങ്കെടുത്തു.