വാട്സ് ആപ്പിലൂടെ സമൻസ് അയയ്ക്കേണ്ട

Friday 01 August 2025 12:00 AM IST

ന്യൂഡൽഹി: വാട്സ് ആപ്പും ഇലക്ട്രോണിക് സംവിധാനങ്ങളും മുഖേന സമൻസും നോട്ടീസും അയയ്ക്കരുതെന്ന് പൊലീസിന് സുപ്രീംകോടതിയുടെ നിർദ്ദേശം. കേസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നവരെ അടക്കം നേരിട്ടുകണ്ട് സമൻസ് കൈമാറണം. വാട്സ് ആപ്പ് മുഖേന സമൻസ് അയയ്ക്കാൻ അനുവദിക്കണമെന്ന ഹരിയാന പൊലീസിന്റെ അപേക്ഷ തള്ളി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ ഇലക്ട്രോണിക് സംവിധാനങ്ങൾ മുഖേന നോട്ടീസും സമൻസും അയയ്ക്കുന്നത് അംഗീകരിച്ചിട്ടില്ലെന്നും ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.