ശിലാസ്ഥാപനം
Friday 01 August 2025 1:23 AM IST
പുതുക്കോട്: പാട്ടോലയിൽ നിർമ്മിക്കുന്ന എം.സി.എഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) കെട്ടിടത്തിന്റെ ശിലാസ്ഥാപനം പുതുക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഹസീന നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും സംയുക്ത സഹകരണത്തോടെ 22.84 ലക്ഷം രൂപ വകയിരുത്തിയാണ് ഒരുനില കെട്ടിടം യാഥാർത്ഥ്യമാക്കുന്നത്. 982 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടം നിർമ്മിക്കുന്നത്. സോർട്ടിംഗ് ടേബിൾ, കോൺവെയർ ബെൽറ്റ് തുടങ്ങിയ സജ്ജീകരണങ്ങൾ ഒരുക്കും. പരിപാടിയിൽ പഞ്ചായത്ത് സെക്രട്ടറി ഷാജി, ഹെൽത്ത് ഇൻസ്‌പെക്ടർ നിഷ, എ.ഇ ടിന്റു, ഓവർസിയർ മനു തുടങ്ങിയവർ പങ്കെടുത്തു.