ദുരിതം വിതച്ച കാറ്റും മഴയും, കർഷകന് നഷ്ടം 6 കോടി
കോഴിക്കോട്: വീശിയടിച്ച കാറ്റിലും മഴയിലും കർഷകന് നഷ്ടം ആറ് കോടി. ഓണ വിപണി ലക്ഷ്യമാക്കി വിളവിറക്കിയ 4,285 കർഷകരുടെ 137.37 ഏക്കറിലെ 608.82 കോടി രൂപയുടെ കൃഷിയാണ് കാറ്റും മഴയും കവർന്നത്. ജൂലായ് ഒന്ന് മുതൽ ഇന്നലെ വരെയുള്ള കൃഷിവകുപ്പ് കണക്കാക്കിയതാണ് ഈ നഷ്ടം. കഴിഞ്ഞ ഒരാഴ്ച പെയ്ത കനത്ത മഴയിലാണ് കൂടുതലും നഷ്ടം. ഏകദേശം അഞ്ച് കോടിയിലധികം നാശമുണ്ടായി. മഴയും കാറ്റും കൂടുതൽ നാശം വിതച്ചത് കൊടുവള്ളി ബ്ലോക്കിലാണ്. 474 കർഷകർക്ക് ഒരു കോടിയിലധികമാണ് നാശമുണ്ടായത്. ഏക്കർ കണക്കിന് വാഴ, തെങ്ങ്, നെൽ എന്നിവ നിലംപൊത്തി. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയ കർഷകരുടെ പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്.
മൂന്ന് കോടിയുടെ വാഴക്കൃഷി നശിച്ചു
385.49 കോടി രൂപയുടെ വാഴ കൃഷിയാണ് നശിച്ചത്. 1,765 കർഷകരുടെ 74.08 ഹെക്ടറിലെ വാഴകൾ നശിച്ചു. തോടന്നൂർ ബ്ലോക്കിലാണ് കൂടുതൽ നാശമുണ്ടായത്. 81.24 ലക്ഷം. ഇവിടുത്തെ 198 കർഷകരുടെ 6.63 ഏക്കറിലെ കൃഷിയാണ് നശിച്ചത്. 130.92 കോടിയാണ് തേങ്ങ കർഷകരുടെ നഷ്ടം. 1,181 കർഷകരുടെ 32.85 ഏക്കറിലെ കൃഷി നശിച്ചു.12 കർഷകരുടെ 4.4 ഏക്കർ നെൽ കൃഷിയും നശിച്ചു. ഇതിലൂടെ 6.6 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായത്.
ബ്ലോക്ക്..........കർഷകർ................തുക
കാക്കൂർ..........298 .............................31.52
കൊടുവള്ളി.....474............................101.51.
കൊയിലാണ്ടി....636.........................36.45
കോഴിക്കോട്.......33...........................3.24
കുന്നുമ്മൽ.............414.........................37.50
മുക്കം...................228............................57.86
പേരാമ്പ്ര................497...........................50.93
തിക്കോടി.............206.............................21.89
തോടന്നൂർ............272............................95.62
തൂണേരി..............783..............................92.34
ഉള്ള്യേരി............362................................45.41
വടകര...............82....................................32.13