ബോധവൽകരണ ക്ലാസ്
Friday 01 August 2025 12:35 AM IST
പത്തനംതിട്ട : ഉപഭോക്തൃ സംരക്ഷണ നിയമം സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഉപഭോക്തൃ സംരക്ഷണ സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ നേതൃത്വം നൽകി. അഡ്വ.ആർ.ഗോപീകൃഷ്ണൻ, കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സ്റ്റേറ്റ് കോ- ഓർഡിനേറ്റർ ഗിരിജ മോഹൻ എന്നിവർ ക്ലാസ് നയിച്ചു. ജില്ലാ സപ്ലൈ ഓഫീസർ കെ.ആർ.ജയശ്രീ , ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ അംഗം അഡ്വ.നിഷാദ് തങ്കപ്പൻ തുടങ്ങിവർ പങ്കെടുത്തു.