വൃക്ഷവത്കരണ കാമ്പയിൻ
Friday 01 August 2025 12:38 AM IST
പത്തനംതിട്ട : ലോക സൗഹൃദ ദിനമായ ആഗസ്റ്റ് മൂന്നിന് വൃക്ഷത്തൈ കൈമാറ്റ പരിപാടിയുമായി ഹരിതകേരളം മിഷൻ. പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാർബൺ കേരളം, കുട്ടികളിൽ പരിസ്ഥിതി സ്‌നേഹം വളർത്തുക എന്നിവയാണ് ലക്ഷ്യം. സ്‌കൂളുകൾ, കലാലയങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, വായനശാലകൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, മാദ്ധ്യമ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ വൃക്ഷത്തൈ പരസ്പരം കൈമാറിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെപ്തംബർ 30 നകം ഒരുകോടി വൃക്ഷത്തൈകൾ നടുകയാണ് ലക്ഷ്യമെന്ന് ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ സീമ അറിയിച്ചു.