മേഖലാ സംഗമങ്ങൾ
Friday 01 August 2025 12:40 AM IST
പന്തളം : ബി.എം.എസ് പന്തളം മേഖലാസമിതിയുടെ നേതൃത്വത്തിൽ മേഖലാ സംഗമങ്ങൾ നടത്തി. മുടിയൂർക്കോണം, മുളമ്പുഴ യൂണിറ്റുകളുടെ സംയുക്ത കുടുംബ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി സിബി മാത്യൂസ് ഉദ്ഘാടനം ചെയ്തു. മുളമ്പുഴ യൂണിറ്റ് പ്രസിഡന്റ് പി.കെ.കനകമ്മ അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് അനു.പി.കെ, സെക്രട്ടറി എം.ബി.ബിജുകുമാർ, നഗരസഭാ സമിതി പ്രസിഡന്റ് ബിന്ദു കുമാരി, നഗരസഭാ കൗൺസിലർമാരായ ബെന്നി മാത്യു, കെ.വി.പ്രഭ, മുനിസിപ്പൽ എംപ്ലോയീസ് സംഘ് യൂണിറ്റ് പ്രസിഡന്റ് കൈലാസ് സാജ് എന്നിവർ പ്രസംഗിച്ചു. സോപാനസംഗീതജ്ഞൻ ശ്രീഹരിയെ ആദരിച്ചു.