അബ്ദുൾ കലാം അനുസ്മരണം

Friday 01 August 2025 12:42 AM IST

അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മുൻ രാഷ്ട്രപതി ബഹിരാകാശ ശാസ്ത്രജ്ഞനുമായ എ.പി.ജെ അബ്ദുൽ കലാമിന്റെ പത്താം ചരമവാർഷിക അനുസ്മരണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു ഐ എസ് ആർ ഒ മുൻ ഉദ്യോഗസ്ഥൻ അബ്ദുൽ മജീദ് അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി എസ്.അൻവർഷാ താജുദ്ദീൻ, ബിജു ജനാർദ്ദനൻ, മുഹമ്മദ് ഖൈസ്, സജി പൊടിയൻ, എസ്.രശ്മി, എന്നിവർ പ്രസംഗിച്ചു.