എബിസി ചട്ടം മാറ്റാതെ ഇടപെടാനാകില്ല- എം.ബി രാജേഷ്

Friday 01 August 2025 12:00 AM IST

തിരുവനന്തപുരം:തെരുവുനായ ശല്യത്തിൽ ഇടപെടാൻ എബിസി ചട്ടം ലഘൂകരിക്കാതെ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് തദ്ദേശഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.നിലവിലുള്ള നിയമങ്ങൾക്കുള്ളിലാണ് സർക്കാർ പ്രവർത്തിക്കേണ്ടത്.എബിസി ചട്ടങ്ങൾ സർക്കാർ,​തദ്ദേശസ്ഥാപനങ്ങളുടെ കൈകൾ ബന്ധിക്കുന്നുണ്ട്.ദിവസം 314 പേരെ നായ കടിക്കുന്നുണ്ട്.ആഗസ്റ്റിൽ വാക്സിനേഷൻ ആരംഭിക്കും.പോർട്ടബിൾ എബിസി സെന്ററുകൾ സ്ഥാപിക്കാൻ പരീക്ഷണം ആരംഭിക്കും.നിലവിലുള്ള എബിസി ചട്ടപ്രകാരം ഒരു വർഷം പരമാവധി 20,000 നായ്ക്കൾക്ക് മാത്രമേ വന്ധ്യംകരണം നടത്താനാകൂ.സംസ്ഥാനത്ത് രണ്ടരലക്ഷത്തോളം തെരുവ്നായാളുണ്ട്.എബിസി ചട്ടങ്ങളാണ് പ്രധാന തടസ്സം.രോഗബാധിതനായ്ക്കളെ പോലും ദയാവധത്തിന് വിധേയമാക്കാൻ കഴിയാത്ത നിലയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ഈ വിഷയങ്ങൾ 8ാം തീയതി കേസ് കോടതി പരിഗണിക്കുമ്പോൾ സർക്കാർ വിശദമായ റിപ്പോർട്ട് സമർപ്പിക്കും.കേന്ദ്ര സർക്കാർ യാഥാർത്ഥ്യബോധത്തോടെ എബിസി ചട്ടം പരിഷ്‌കരിച്ചാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം സാധ്യമാകൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.