കാലിക്കറ്റ് യൂണി. അറിയിപ്പുകൾ
Friday 20 September 2019 7:09 PM IST
കോച്ചിംഗ് ക്യാമ്പ്
കായിക പഠനവിഭാഗത്തിന് കീഴിൽ നടത്തുന്ന വോളിബോൾ (പുരുഷ) പ്രോമിസിംഗ് യംഗ്സ്റ്റേഴ്സ് കോച്ചിംഗ് ക്യാമ്പ് 24 മുതൽ 30 വരെ നടക്കും. ഒന്നാം വർഷ ഡിഗ്രി പ്രവേശനം ലഭിച്ചവർക്ക് സെലക്‌ഷൻ ട്രയലിൽ പങ്കെടുക്കാം. 24-ന് പത്ത് മണിക്ക് സ്പോർട്സ് കിറ്റും പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ അർഹതാ സർട്ടിഫിക്കറ്റും സഹിതം സർവകലാശാലാ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം.
പരീക്ഷാഫലം
എം.എ വിമൻ സ്റ്റഡീസ് (സി.സി.എസ്.എസ്) രണ്ട് (ഏപ്രിൽ 2019), നാല് (ജൂൺ 2019) സെമസ്റ്റർ പരീക്ഷാഫലം വെബ്സൈറ്റിൽ.