ഛത്തിസ് ഗഡിൽ ഭരണകൂട ഭീകരത : ഗീവർഗീസ് മാർ കൂറീലോസ്
പത്തനംതിട്ട: ഛത്തീസ് ഗഡിൽ മനുഷ്യക്കടത്ത്, മത പരിവർത്തന കുറ്റങ്ങൾ ചുമത്തി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത നടപടി ഇൻഡ്യൻ ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവശങ്ങളുടെ ലംഘനവും ഭരണകൂട ഭീകരതയുമാണെന്ന് ഡോ.ഗീവർഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത പറഞ്ഞു. കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച പ്രകടനവും പ്രതിഷേധ കൂട്ടായ്മയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ മാലേത്ത് സരളാദേവി, കെ.പി.സി.സി നിർവാഹകസമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ , യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഫാ.ഡാനിയേൽ പുല്ലേലിൽ, നേതാക്കളായ സാമുവൽ കിഴക്കുപുറം, റോജി പോൾ, വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, കെ.ജാസിം കുട്ടി, സജി കൊട്ടക്കാട്, ജോൺസൺ വിളവിനാൽ, കാട്ടൂർ അബ്ദുൾ സലാം, സിന്ധു അനിൽ, എസ്.വി.പ്രസന്നകുമാർ, ബിജിലി ജോസഫ്, രജനി പ്രദീപ് ,പ്രൊഫ.പി കെ മോഹൻരാജ്, ദിനാമ്മ റോയ്, സക്കറിയ വർഗീസ്, ജെറി മാത്യു സാം, റോയിസ് മല്ലശ്ശേരി, വിജയ് ഇന്ദുചൂഡൻ, ശ്യാം എസ്. കോന്നി, ബാബു മാമ്പറ്റ, കെ.ജി റെജി തുടങ്ങിയവർ സംസാരിച്ചു.