പി.എസ്.സി അഭിമുഖം

Friday 01 August 2025 12:58 AM IST

തിരുവനന്തപുരം:കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ (കന്നഡ മാദ്ധ്യമം) (കാറ്റഗറി നമ്പർ 478/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 6, 7, 8, 12, 13, 14 തീയതികളിൽ പി.എസ്.സി. കാസർകോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്കുള്ള മൂന്നാംഘട്ട അഭിമുഖം 6, 7, 8, 12, 13, 14, 20, 21, 22, 26, 27, 29 തീയതികളിൽ പി.എസ്.സി. എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലും എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലാ ഓഫീസുകളിലും നടത്തും. കേരള കാർഷിക സർവകലാശാലയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ് 2 (അഗ്രി) (കാറ്റഗറി നമ്പർ 32/2024) തസ്തികയിലേക്ക് 6, 7, 8, 12, 13, 14, 20, 21, 22 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 70/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 4 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.