മിനിമം ബാലൻസിൽ പിഴയൊഴിവാക്കി യൂണിയൻ ബാങ്ക്
Friday 01 August 2025 12:02 AM IST
മുംബയ്: സാമ്പത്തിക ഉൾപ്പെടുത്തലിന്റെയും ഉപഭോക്തൃ കേന്ദ്രീകൃത ബാങ്കിംഗിന്റെയും ഭാഗമായി പൊതു മേഖല ബാങ്കായ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസം മുതൽ ജനറൽ സേവിംഗ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസില്ലാത്തതിനുള്ള ചാർജുകൾ ഒഴിവാക്കി. ഉപഭോക്താക്കൾക്ക് ഏകീകൃത സംവിധാനം ഒരുക്കാനും അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പി.എം.ജെ.ഡി.വൈ അക്കൗണ്ടുകളിലും പെൻഷനർമാരുടെയും മുതിർന്ന പൗരന്മാരുടെയും സേവിംഗ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തവരുടെ ചാർജുകൾ ഇതിനകം ഒഴിവാക്കിയിട്ടുണ്ട്.