ഡോ.പി.ആർ. രമേഷ് ആര്യവൈദ്യശാല ട്രസ്റ്റി

Friday 01 August 2025 12:08 AM IST

കോട്ടയ്ക്കൽ: ആര്യവൈദ്യശാലയുടെ ട്രസ്റ്റ് ബോർഡ് അംഗമായി ഡോ. പി.ആർ. രമേഷിനെ തിരഞ്ഞെടുത്തു. ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ(കോട്ടയ്ക്കൽ ഈസ്റ്റ്)​ സൂപ്രണ്ടും ചീഫ് മെഡിക്കൽ ഓഫീസറുമാണ് ഡോ. രമേഷ്. ആര്യവൈദ്യശാലയുടെ ക്ലിനിക്കൽ റിസർച്ച് യൂണിറ്റ് മേധാവി, കേരള ആരോഗ്യ സർവകലാശാലയുടെ ക്വാളിറ്റി സെൽ അംഗം, എൻ.എ.ബി.എച്ചിന്റെ ആയുഷ് അക്രെഡിറ്റേഷൻ കമ്മിറ്റി അംഗം, രാഷ്ട്രീയ ആയുർവേദ വിദ്യാപീഠത്തിന്റെ ആയുർവേദ ട്രെയിനിംഗ് അക്രെഡിറ്റേഷൻ ബോർഡ് ചെയർമാൻ, ആര്യവൈദ്യശാലയുടെയും വൈദ്യരത്നം പി.എസ്.വാരിയർ ആയുർവേദ കോളേജിന്റെയും എത്തിക്സ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.