ഇസാഫ് ബാങ്കിലേക്ക് മാർച്ച്
Friday 01 August 2025 12:25 AM IST
മല്ലപ്പള്ളി: പത്തനംതിട്ടയിൽ ഇസാഫ് ബാങ്കിന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ലോൺ എഴുതിത്തള്ളണമെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന്റെ മല്ലപ്പള്ളി തിയേറ്റർ ജംഗ്ഷനിലെ ശാഖയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബാങ്ക് കവാടത്തിൽ പൊലീസ് മാർച്ച് തടഞ്ഞതോടെ പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് ചേർന്ന പ്രതിഷേധയോഗം ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എൻ.സി അഭീഷ് ഉദ്ഘാടനം ചെയ്തു. ജോയേഷ് പോത്തൻ അദ്ധ്യക്ഷനായി.