താത്കാലിക വി.സി സർവകലാശാല നിയമപ്രകാരം

Friday 01 August 2025 1:45 AM IST

ന്യൂഡൽഹി: സാങ്കേതിക,ഡിജിറ്റൽ സർവകലാശാലകളിൽ താത്കാലിക വി.സി നിയമനം നടത്തേണ്ടത് അതാത് സർവകലാശാല നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കണമെന്ന് സുപ്രീംകോടതി. താത്കാലിക വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി ഇന്നലെ പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. സർക്കാരിന്റെ പാനലിൽ നിന്നേ നിയമനം പാടുള്ളൂ എന്നാണ് സർവകലാശാല നിയമം. ആറുമാസത്തേക്കായിരിക്കണം നിയമനമെന്നും കോടതി വ്യക്തത വരുത്തി. ഇത് താത്കാലിക വി.സി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടിയായേക്കും. ഡോ. ശിവപ്രസാദിനെയും സിസ തോമസിനെയും നിയമിക്കാനുള്ള ഗവർണറുടെ ശ്രമം ഇതോടെ വിഫലമാകും. സർവകലാശാല നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കണം പുതിയ താത്കാലിക വി.സിമാരെ നിയമിച്ചുകൊണ്ടുള്ള വിഞ്ജാപനങ്ങൾ ഇറക്കേണ്ടതെന്നും കോടതി വിധിയിലുണ്ട്. അതേസമയം സ്ഥിര വി.സി നിയമനത്തിൽ സർക്കാരും ഗവർണറും യോജിച്ച് നീങ്ങണമെന്നും കോടതി നിർദ്ദേശിച്ചു.