ജോൺസൺ ടൈൽസ് വില്പനയിൽ ഒന്നാമത് ന്യൂ രാജസ്ഥാൻ മാർബിൾസ്

Friday 01 August 2025 1:25 AM IST

തിരുവനന്തപുരം : ജോൺസൺ ടൈൽസിന്റെ ഈ വർഷത്തെ വില്പനയിൽ കേരളത്തിൽ ഒന്നാം സ്ഥാനവും ഇന്ത്യയിൽ മൂന്ന് സ്ഥാനവും ന്യൂ രാജസ്ഥാൻ മാർബിൾസിന്. തിരുവനന്തപുരം സൗത്ത് പാർക്കിൽ നടന്ന ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ വാർഷിക ആഘോഷ ചടങ്ങിൽ മന്ത്രി പി.രാജീവ് ന്യൂ രാജസ്ഥാൻ മാർബിൾസ് എംഡി സി.വിഷ്ണുഭക്തന് ജോൺസന്റെ അവാർഡ് നൽകി. ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്,ജോൺസൺ ടൈൽസ് ഡെപ്യൂട്ടി ജനറൽ മാനേജർ രാഹുൽ രാജൻ,മാനേജർ സുലു സിൽവി,അസിസ്റ്റന്റ് മാനേജർ,അരുൺ.വി.നായർ,അറേബ്യൻ ഫാഷൻ ജ്വല്ലറി എം.ഡി അബ്ദുൾ നാസർ,വിനോദ് രാജശേഖർ എന്നിവർ പങ്കെടുത്തു. ജവൗസലേൽ നടന്ന ഓൾ ഇന്ത്യ ജോൺസൺ ടൈൽസ് ഡീലർ മീറ്റിലാണ് ന്യൂ രാജസ്ഥാൻ മാർബിൾസിന് അവാർഡ് പ്രഖ്യാപിച്ചത്. ഹോൾസെയിൽ പർച്ചേസിലൂടെ കമ്പനിയിൽ നിന്ന് ലഭിക്കുന്ന ഇളവുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ പറഞ്ഞു.