കെ.എസ്.ആർ.ടി.സി സേവനം മൊബൈൽ നമ്പറിലും
കൊല്ലം: ഉപഭോക്തൃ സൗഹൃദ സേവനം ശക്തമാക്കുന്നതിനും യാത്രക്കാർക്ക് സൗകര്യപ്രദമായി വിവരങ്ങൾ ലഭ്യമാക്കുന്നതിനും പ്രത്യേക മൊബൈൽ സേവനവുമായി കെ.എസ്.ആർ.ടി.സി. നിലവിലെ ലാൻഡ് ഫോൺ സംവിധാനം അപര്യാപ്തമായതിനെ തുടർന്നാണ് പുതിയ നമ്പർ പുറത്തിറക്കിയത്.
യാത്രാവേളയിലെ സംശയങ്ങൾ, ടിക്കറ്റ് ബുക്കിംഗ്, ബസ് സമയക്രമം, യാത്രാ രീതികൾ, അടിയന്തര സാഹചര്യങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക് ഈ നമ്പറിലൂടെ കെ.എസ്.ആർ.ടി.സിയുമായി നേരിട്ട് ബന്ധപ്പെടാം. ഡിജിറ്റൽ സേവന സൗകര്യങ്ങൾ ഇല്ലാത്ത യാത്രക്കാർക്കും പുതിയ സംവിധാനം ഏറെ പ്രയോജനകരമാണ്. പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സിയിൽ ഒരുക്കിയിരിക്കുന്ന പുതിയ സംവിധാനം ഏറെ പ്രയോജനകരവുമാണ്.
വിളിക്കേണ്ട നമ്പർ
ആര്യങ്കാവ്-9188933727 ചടയമംഗലം-9188933728 ചാത്തന്നൂർ-9188933729 പുനലൂർ-9188933730 പുനലൂർ-തെങ്കാശി-9188933731 കൊട്ടാരക്കര-9188933732 കുളത്തൂപ്പുഴ-9188933734 പത്തനാപുരം-9188933735 കരുനാഗപ്പള്ളി-9188933736 കൊല്ലം-9188933739
യാത്രക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകേണ്ട ബാദ്ധ്യത കെ.എസ്.ആർ.ടി.സിക്കുണ്ട്. നിലവിലെ സംവിധാനം മെച്ചപ്പെടുത്താനാണ് മൊബൈൽ സേവനം ഒരുക്കിയത്.
കെ.എസ്.ആർ.ടി.സി അധികൃതർ