അയ്യാ വൈകുണ്ഠ സ്വാമിക്ക് സ്മാരകത്തിന് സ്ഥലം കണ്ടെത്തും
Friday 01 August 2025 1:16 AM IST
തിരുവനന്തപുരം: സാമൂഹ്യ പരിഷ്കർത്താവും ആദ്ധ്യാത്മികാചാര്യനുമായ അയ്യാ വൈകുണ്ഠ സ്വാമിക്ക് തലസ്ഥാനത്ത് സ്‌മാരകം നിർമ്മിക്കാനായി സ്ഥലം കണ്ടെത്താൻ നടപടി തുടങ്ങി. സ്ഥലം സംബന്ധിച്ച് തീരുമാനമായാൽ സ്മാരക നിർമ്മാണത്തെക്കുറിച്ച് ബന്ധപ്പെട്ട സംഘടനകളുമായി ചർച്ചചെയ്ത് തീരുമാനിക്കും. അയ്യാ വൈകുണ്ഠ സ്വാമിക്ക് തലസ്ഥാനത്ത് ഉചിത സ്‌മാരകം നിർമ്മിക്കണമെന്ന് കാട്ടി വൈകുണ്ഠ സ്വാമികളുടെ ആറാം തലമുറക്കാരനും അയ്യാവൈകുണ്ഠ ആശ്രമം മഠാധിപതിയുമായ ബാലപ്രജാപതി അടിഗളാർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചിരുന്നു.