ട്രെയിൻ സർവ്വീസിൽ മാറ്റം
Friday 01 August 2025 1:23 AM IST
തിരുവനന്തപുരം:റെയിൽവേ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ ആലപ്പുഴ വഴിയുള്ള ഗുരുവായൂർ - ചെന്നൈ എക്സ്പ്രസ് ആഗസ്റ്റ് 4,6,8,10,12,15,17,19, ദിവസങ്ങളിൽ കോട്ടയം വഴി തിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു.തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് വൈകിട്ട് 4.05ന് പുറപ്പെടേണ്ട വന്ദേഭാരത് എക്സ്പ്രസ് ആഗസ്റ്റ് 3,10 തീയതികളിൽ പത്തുമിനിറ്റ് വൈകി 4.15നും ആഗസ്റ്റ് 2,9 തീയതികളിൽ 45മിനിറ്റ് വൈകി വൈകിട്ട് 4.50നും ആയിരിക്കും പുറപ്പെടുക.