സപ്ളൈകോയ്ക്ക് മൂന്ന് പ്രീമിയം ഔട്ട്ലെറ്റ്

Friday 01 August 2025 1:26 AM IST

തിരുവനന്തപുരം: സപ്ലൈകോയുടെ മൂന്ന് പ്രധാന ഔട്ട്ലെറ്റുകൾ ഈ വർഷം 'സിഗ്‌നേച്ചർ മാർട്ട്' എന്ന പേരിൽ പ്രീമിയം ഔട്ട്ലെറ്റുകൾ ആക്കി മാറ്റുമെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഓണക്കാലത്ത് തലശ്ശേരി ഹൈപ്പർമാർക്കറ്റ്, സിഗ്‌നേച്ചർ മാർട്ട് ആക്കി മാറ്റിക്കൊണ്ടാകും ഇതിന് തുടക്കമിടുക. സപ്ലൈകോ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോട്ടയം ഹൈപ്പർ മാർക്കറ്റ്, എറണാകുളം ഹൈപ്പർമാർക്കറ്റ് എന്നിവയും സിഗ്‌നേച്ചർ മാർട്ടുകളായി നവീകരിക്കും.കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വില്പനയാണ് നടന്നത്. ഇത്തവണ 250 കോടിയിൽ കുറയാത്ത വിൽപനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. കർഷകരിൽ നിന്ന് 1645 കോടിയുടെ നെല്ല് സംഭരിച്ചു. കർഷകർക്ക് 350 കോടി രൂപ കൊടുക്കാനുണ്ടെന്നും അത് ഓണത്തിന് മുൻപ് നൽകുമെന്നും മന്ത്രി പറഞ്ഞു.

ഓണക്കിറ്റിൽ തുണിസഞ്ചി

ഉൾപ്പെടെ 15 ഇനം

ആറ് ലക്ഷം കുടുംബങ്ങൾക്ക് നൽകുന്ന ഓണക്കിറ്റിൽ തുണി സഞ്ചി ഉൾപ്പെടെ 15 ഇനങ്ങൾ.

500 എം.എൽ വെളിച്ചെണ്ണ, 500 ഗ്രാം പഞ്ചസാര, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടി പരിപ്പ്, സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, ഉപ്പ്, തുണി സഞ്ചി.