കൊടി സുനിക്ക് മദ്യം: ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Friday 01 August 2025 1:33 AM IST

കണ്ണൂർ : കൊലക്കേസ് പ്രതിയായ കൊടി സുനിക്ക് മദ്യം ലഭിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ കണ്ണൂരിൽ മൂന്ന് സിവിൽ പൊലീസുകാർക്ക് സസ്‌പെൻഷൻ. തലശ്ശേരി കോടതിയിൽ നിന്ന് വരും വഴിയാണ് മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാൻ കയറിയ തലശ്ശേരിയിലെ ഹോട്ടലിൽ വച്ച് മദ്യം കഴിക്കാൻ അവസരമൊരുക്കുകയായിരുന്നു കഴിഞ്ഞ മാസം 17 നാണ് സംഭവം.