ജെ.എസ്.എസ് ഭാരവാഹികൾക്ക് സസ്‌പെൻഷൻ

Friday 01 August 2025 1:58 AM IST

കൊച്ചി: പാർട്ടിവിരുദ്ധ പ്രവർത്തനവും അച്ചടക്കലംഘനവും നടത്തിയ പാർട്ടി ഭാരവാഹികളെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായി ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻബാബു അറിയിച്ചു. സംസ്ഥാന സെക്രട്ടറി ബാലരാമപുരം സുരേന്ദ്രൻ, സംസ്ഥാന സെന്റർ അംഗങ്ങളായ കെ.പി. സുരേഷ് കുട്ടനാട്, വിനോദ് വയനാട്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി മലയൻകീഴ് നന്ദകുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.