ശ്രീനാരായണ സാംസ്‌കാരിക സമിതി ധർമ്മപതാക യാത്രയ്ക്ക് ഒരുക്കമായി

Friday 01 August 2025 2:07 AM IST

ശിവഗിരി: ശ്രീനാരായണ സാംസ്‌കാരിക സമിതി വാർഷികത്തിന്റെ ഭാഗമായി സമ്മേളന നഗരിയിൽ ഉയർത്തുന്ന ധർമ്മപതാക ശിവഗിരി മഹാസമാധിയിൽ നിന്ന് 3ന് പുറപ്പെടും. 9,10 തീയതികളിൽ കോട്ടയത്താണ് സമ്മേളനം. പതാക ഉയർത്തുന്നതിനുള്ള കൊടിക്കയർ ചെമ്പഴന്തി ഗുരുകുലത്തിൽ നിന്ന് 3ന് രാവിലെ 9ന് വാഹന ഘോഷയാത്രയായി ശിവഗിരിയിൽ എത്തും. സാംസ്‌കാരിക സമിതി തിരുവനന്തപുരം ജില്ലാക്കമ്മിറ്റി ഘോഷയാത്രയ്ക്ക് നേതൃത്വം നൽകും. മഹാസമാധിയിൽ നിന്ന് ധർമ്മപതാക കൈമാറുന്നതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. സമിതി കേന്ദ്ര നേതാക്കളിൽ ഒരാളായ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ നേതൃത്വം നൽകും. മഹാസമാധിയിൽ സന്യാസി ശ്രേഷ്ഠരിൽ നിന്ന് സമിതി സംസ്ഥാന പ്രസിഡന്റ് രതീഷ് ജെ. ബാബു, ജനറൽസെക്രട്ടറി കെ.കെ. കൃഷ്ണകുമാർ, ട്രഷറർ വി. സജീവ്, ജനറൽ കൺവീനർ പി. ജി. രാജേന്ദ്ര ബാബു എന്നിവർ ധർമ്മപതാക ഏറ്റുവാങ്ങും. ധർമ്മപതാക യാത്രയ്ക്ക് മേഖലാസെക്രട്ടറി എം.എൻ. മോഹനൻ, അഡ്വ. എൽ. പ്രസന്നകുമാർ എന്നിവരും മറ്റ് കേന്ദ്ര ഭാരവാഹികളും നേതൃത്വം നൽകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഘോഷയാത്രയ്ക്ക് സ്വീകരണമൊരുക്കും.