പാഠപുസ്തക പരിഷ്കരണം: ഗുരുദേവ കൃതികളും ഉൾപ്പെടുത്തണം
Friday 01 August 2025 2:11 AM IST
ശിവഗിരി : പാഠ പുസ്തക പരിഷ്കരണ വേളയിൽ ശ്രീനാരായണ ഗുരുദേവനെയും ഗുരുദേവ ദർശനത്തെയും ഗുരുദേവ കൃതികളെയും ഉൾപ്പെടുത്തുന്ന കാര്യം സജീവമായി
പരിഗണിക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു
ഇന്ത്യൻ ഭരണഘടന രൂപീകരണ വേളയിൽ ഡോ. ബി. അംബേദ്ക്കറെ ഗുരുദേവ
ദർശനം സ്വാധീനിച്ചിരുന്നു എന്നത് സ്മരണീയമാണ്. ഭരണഘടനയെക്കുറിച്ച് കൂടി എല്ലാ കുട്ടികൾക്കും പഠനാവസരം സൃഷ്ടിക്കുന്നതും ഉചിതമാകും. ഹയർ സെക്കൻഡറി സാമൂഹിക ശാസ്ത്ര വിഭാഗത്തിൽ മാത്രമല്ലാതെ മറ്റു തലങ്ങളിലും ഗുരു ദർശനവും ഭരണഘടനാ വിഷയങ്ങളും പഠന വിധേയമാക്കണം.അതിലൂടെ, ഭാരതത്തിന്റെ മത നിരപേക്ഷത വിദ്യാർത്ഥി സമൂഹത്തിന് ബോധ്യപ്പെടും. അവരുടെ തുടർ ജീവിതത്തിലും കർമ്മ മേഖലകളിലും ഗുണകരമായ മാറ്റത്തിന് അത് സഹായകമാകുമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.