വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡിൽ പുന:പരിശോധന

Friday 01 August 2025 2:26 AM IST

ന്യൂഡൽഹി: വലിയ തോതിൽ കുന്നിടിക്കേണ്ടി വരുന്നതിനാൽ വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡിന്റെ നിലവിലെ അലൈൻമെന്റ് പുനഃപരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ അടൂർ പ്രകാശ് എം.പിയെ അറിയിച്ചു. സംസ്ഥാനം തയ്യാറാക്കിയ സാദ്ധ്യതാ റിപ്പോർട്ട് അനുസരിച്ചാണ് അലൈൻമെന്റ്. പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയ ശേഷമേ സ്ഥലം വിട്ടുകൊടുത്തവർക്ക് നഷ്ടപരിഹാരം ലഭിക്കൂ.