ഉന്നത വിജയികളെ അനുമോദിച്ചു

Saturday 02 August 2025 12:28 AM IST
മർകസ് ബോയ്സ് സ്കൂൾ അനുമോദന സംഗമം മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വാർഷിക പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ പൂർവ വിദ്യാർത്ഥികളെയും അനുമോദിച്ചു. പട്ടികജാതി ക്ഷേമ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. ഭാവിയുടെ കരുതലാണ് വിദ്യാഭ്യാസമെന്നും നല്ലൊരു സമൂഹത്തെ രൂപപ്പെടുത്താൻ വിദ്യ വലിയ ആയുധമാണെന്നും മന്ത്രി പറഞ്ഞു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് കെ.കെ.ഷമീം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം മൂസക്കോയ, ഉനൈസ് മുഹമ്മദ്, കെ.എം.ഫിറോസ് ബാബു, ബഷീർ, ഡോ. മുഹമ്മദ് യാസീൻ, ജി.അനീസ് എന്നിവർ പ്രസംഗിച്ചു.