യു.ഡി.എഫ് ധർണ

Saturday 02 August 2025 12:43 AM IST
പ്രതിഷേധ ധർണ്ണ

ബേപ്പൂർ: കോഴിക്കോട് കോർപ്പറേഷൻ ബേപ്പൂർ മേഖലാ ഓഫീസ് പരിധിയിൽ വരുന്ന ഡിവിഷനുകളിലെ വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേടുകൾ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ബേപ്പൂർ മേഖലാ കമ്മിറ്റി കോഴിക്കോട് കോർപ്പറേഷൻ ബേപ്പൂർ മേഖലാ ഓഫീസിന് മുന്നിൽ ജനകീയ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എൻ. ഷെറിൽ ബാബു ഉദ്ഘാടനം ചെയ്തു . ബേപ്പൂർ മേഖല ചെയർമാൻ എം. ഐ മുഹമ്മദ്ഹാജി അദ്ധ്യക്ഷത വഹിച്ചു. ടി.കെ അബുൾ ഗഫൂർ സ്വാഗതം പറഞ്ഞു, രാജീവ് തിരുവച്ചിറ, എം.മമ്മദ് കോയ, എൻ. നൗഫൽ, മൊയ്തീൻ കോയ, എ.എം അനിൽകുമാർ, രാജേഷ് അച്ചാറമ്പത്ത്, മുരളി ബേപ്പൂർ എന്നിവർ പ്രസംഗിച്ചു.