ലഹരി വിരുദ്ധ ബോധവത്കരണം

Saturday 02 August 2025 12:11 AM IST
ദേശീയ സംസ്ഥാന താരങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണത്തിന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

മടവൂർ: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ യുവാക്കളെയും വിദ്യാർത്ഥികളെയും ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായി 'എന്റെ വീട് ലഹരിമുക്തം,കളിയാണ് ലഹരി' എന്ന സന്ദേശവുമായി ചക്കാലക്കൽ സ്പോർട്സ് അക്കാഡമിയിലെ ദേശീയ, സംസ്ഥാന താരങ്ങളുടെ നേതൃത്വത്തിൽ പ്രചാരണത്തിന് തുടക്കമായി. ആദ്യഘട്ടത്തിൽ മടവൂർ പഞ്ചായത്തിലെ മുഴുവൻ വീടുകളും കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനാണ് തുടക്കം കുറിച്ചത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്തു. അക്കാഡമി ചെയർമാൻ റിയാസ് അടിവാരം അദ്ധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ലത്തീഫ്, എൻ.കെ അഷ്റഫ്, പി ജലീൽ, പി. അലി, കെ. മുഹമ്മദ് ഹാദി,പി. സുഹൈൽ, കെ.അബ്സർ ലത്തീഫ്, സി. ഷഹിൻ ഷാ എന്നിവർ പ്രസംഗിച്ചു.