അഞ്ജന രമേഷിന് അനുമോദനം
Friday 01 August 2025 6:20 PM IST
പറവൂർ: എം.ജി. യൂണിവേഴിസ്റ്റി എം.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ രണ്ടാം റാങ്ക് ലഭിച്ച നന്ത്യാട്ടുകുന്നം പൂക്കാട്ട്പറമ്പിൽ രമേഷിന്റെയും ശ്രീജയുടേയും മകൾ അഞ്ജന രമേഷിനെ എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ അനുമോദിച്ചു. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ, കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, നന്ത്യാട്ടുകുന്നം എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി കെ.ബി. വിമൽകുമാർ എന്നിവർ പങ്കെടുത്തു.