16 ലക്ഷത്തിന്റെ ഭരണാനുമതി
Friday 01 August 2025 6:41 PM IST
പറവൂർ: പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കപ്പക്കുളം - താഴ്വാരം റോഡ് നിർമ്മിക്കാൻ എം.എൽ.എ ആസ്തി വികസന സ്കീമിൽ 16 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. സാങ്കേതിക അനുമതി നൽകി എത്രയും വേഗം നിർമ്മാണം ആരംഭിക്കാൻ എക്സിക്യുട്ടീവ് എൻജിനിയർക്ക് നിർദ്ദേശം നൽകിയതായി പ്രതിപക്ഷനേതാവ് അറിയിച്ചു.