'മാനദണ്ഡങ്ങളിൽ ഇളവ് വേണം'

Friday 01 August 2025 7:09 PM IST

പെരുമ്പാവൂർ: അതി ദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനായി സർക്കാർ തയ്യാറാക്കിയ അതി ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നിബന്ധനകളിൽ ഇള്ളവു വരുത്തി മുഴുവൻ ദരിദ്രർക്കും ഗുണകരമായി പദ്ധതി നടപ്പാക്കണമെന്ന് എസ്.സി, എസ്.ടി. കോ-ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. അധികാരികളുടെ ശ്രദ്ധതിരിക്കുന്നതിനായി കർമ്മ പരിപാടികളെ കുറിച്ച് ആലോചിക്കാൻ നാളെ സാമൂഹ്യ പ്രവർത്തകരുടെ യോഗം പെരുമ്പാവൂരിൽ ചേരും. യോഗത്തിൽ ശിവൻ കദളി അദ്ധ്യക്ഷനായി. എം.എ.കൃഷ്ണൻ കുട്ടി, വി.കെ. വേലായുധൻ, എം.കെ. അംബേദ്ക്കർ, കെ.ഐ.കൃഷ്ണൻ കുട്ടി, പി.സി.ശശി എന്നിവർ സംസാരിച്ചു.