അനധികൃതമായി വാരിയ മണലും വഞ്ചിയും പിടികൂടി
Saturday 02 August 2025 12:44 AM IST
ആലുവ: പെരിയാറിൽ ആലുവ ഉളിയന്നൂർ കടവിൽ നിന്ന് അനധികൃതമായി വാരിയ മണലും വഞ്ചിയും പൊലീസ് പിടികൂടി. ജെ.സി.ബി ഉപയോഗിച്ച് പൊലീസ് വഞ്ചി പൊളിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് മണലും വഞ്ചിയും പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് എത്തിയപ്പോൾ മണൽ വാരികൊണ്ടിരുന്നവർ വഞ്ചി ഉപേക്ഷിച്ച് നീന്തി രക്ഷപ്പെട്ടു. പിടികൂടിയ മണൽ റവന്യു വകുപ്പിന് കൈമാറി. ഉളിയന്നൂർ - കുഞ്ഞുണ്ണിക്കര ഭാഗത്തെ മണൽ മാഫിയകൾ തമ്മിലുള്ള ചേരിപ്പോരാണ് പൊലീസിന് വിവരം ലഭിക്കാൻ കാരണം. ഒരു വിഭാഗം പൊലീസുകാരുടെ ഒത്താശയോടെ പെരിയാറിൽ അനധികൃത മണൽ വാരൽ വ്യാപകമാണെന്ന് ആക്ഷേപമുണ്ട്. അന്യസംസ്ഥാനക്കാരെ ഉപയോഗിച്ച് രാത്രി വാരുന്ന മണൽ ലോറികളിൽ കൊല്ലം ജില്ലയിലേക്കാണ് കൊണ്ടുപോകുന്നത്.