'സ്ട്രീം എക്കോസിസ്റ്റ'ത്തിന് തുടക്കം

Friday 01 August 2025 9:10 PM IST

നെടുമ്പാശേരി:ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളിൽ ഗവേഷണ താത്പര്യവും ഇന്നവേഷൻ മനോഭാവവും ജീവിത നൈപുണ്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച 'സ്ട്രീം എക്കോസിസ്റ്റം' (സ്ട്രീം ലാബ്) അസി. ജില്ലാ കളക്ടർ പാർവ്വതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.എച്ച്. അബ്ദുൾ സമദ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. അസീസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി ഗോപി, അങ്കമാലി ബി.പി.സി ഡോ.വി. വീണാലക്ഷ്മി, പ്രിൻസിപ്പൽ എം.എസ്.വൃന്ദ, ഹെഡ്മാസ്റ്റർ പി.എസ്. അനിൽകുമാർ, ആർ.രജനി, സി.എസ്. ഹരിപ്രസാദ്, ഷിജി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

ആധുനിക സംവിധാനങ്ങളോടെ ഇലക്ട്രോണിക്സ്, സയൻസ്, ക്രാഫ്റ്റ് ആൻഡ് ടൂൾസ്, ഡിജിറ്റൽ ഫേബ്രിക്കേഷൻ, മീഡിയ ലാബുകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സാമൂഹിക പ്രശ്നങ്ങൾ തിരിച്ചറിയാനും അവയെ ഗവേഷണാത്മകമാക്കുന്നതിനും സഹായകമാകുന്ന വിധത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിട്ടുള്ളത്.