അനുശോചന യോഗം

Saturday 02 August 2025 12:27 AM IST

കളമശേരി: ശ്രീനാരായണ സാംസ്കാരിക സമിതി ഫാക്ട് യൂണിറ്റിന്റെ വൈസ് പ്രസിഡന്റും ഫാക്ട് ഒ.ബി.സി. ഫോറം സജീവ പ്രവർത്തകനും ആയിരുന്ന ബിബിൻ ശിവദാസിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. മഞ്ഞുമ്മൽ എസ്.എൻ.ഡി.പി ഹാളിൽ നടന്ന യോഗത്തിൽ സമിതി പ്രസിഡന്റ് ടി.വി. സുജിത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പീതാംബരൻ, ജില്ലാ പ്രസിഡന്റ് സനിൽ എം.പി, യൂണിറ്റ് സെക്രട്ടറി പി.എ. അരുൺ, കളമശേരി പ്രസ് ക്ലബ് സെക്രട്ടറി അനിരുദ്ധൻ പി.എസ്, മനോജ്‌ ബാബു, ദിലീപ് കുമാർ, അനിൽകുമാർ എം.വി, ഷിബു, ഹരിഹരൻ, ശിവദാസ് എന്നിവർ സംസാരിച്ചു.