ആർ.ബാലകൃഷ്ണ പിള്ള ആശുപത്രിയിൽ
Friday 20 September 2019 9:33 PM IST
തിരുവനന്തപുരം: മുന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാനും കേരള കോൺഗ്രസ് (ബി) ചെയർമാനുമായ ആർ.ബാലകൃഷ്ണ പിള്ളയെ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്ന് ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ മാസം നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ പിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.