നെഫ്രോപ്ലസ് പ്രാരംഭ ഓഹരി വിൽപ്പനയ്‌ക്ക്
Saturday 02 August 2025 12:50 AM IST
കൊച്ചി: നെഫ്രോപ്ലസ് ബ്രാൻഡിലൂടെ അറിയപ്പെടുന്ന ഏഷ്യയിലെ ഏറ്റവും വലിയതും ആഗോളതലത്തിൽ അഞ്ചാമത്തേയും ഡയാലിസിസ് സേവന ദാതാക്കളായ നെഫ്രോകെയർ ഹെൽത്ത് സർവീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖ (ഡി.ആർ.എച്ച്.പി) സമർപ്പിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി 353.4 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 1,27,92,056 ഇക്വിറ്റി ഓഹരികളുടെ വിൽപ്പനയാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.