രാജ്യാന്തര സ്വർണ വിലയിൽ വൻ കുതിപ്പ്

Saturday 02 August 2025 10:52 PM IST

കൊച്ചി: അമേരിക്കയിലെ സാമ്പത്തിക വളർച്ച കനത്ത ഇടിവ് നേരിട്ടതിനൊപ്പം തൊഴിലില്ലായ്‌മ ഗണ്യമായി വർദ്ധിച്ചതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം ഉയർത്തുന്നു. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 65 ഡോളർ ഉയർന്ന് 3,352 ഡോളറായി. അമേരിക്കൻ സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് ഈ വർഷം കുത്തനെ കുറയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് ശക്തമായതിനാൽ ഇന്ത്യയിൽ സ്വർണ വില വർദ്ധനയുടെ തോത് കുറവായിരിക്കുമെന്ന് വിലയിരുത്തുന്നു.

ഇന്നലെ കേരളത്തിൽ പവൻ വില 160 രൂപ കുറഞ്ഞ് 73,200 രൂപയിലെത്തിയിരുന്നു. ഇന്ന് പവൻ വില 800 രൂപ വരെ കൂടിയേക്കുമെന്ന് വ്യാപാരികൾ പറയുന്നു.