അമൃത് വേണി ഡാൻഡ്രോ ക്വിറ്റ് വിപണിയിൽ
Saturday 02 August 2025 12:56 AM IST
കോഴിക്കോട്: സഹ്യാദ്രി ബയോ ലാബ്സിന്റെ പുതിയ ഉത്പ്പന്നമായ അമൃത് വേണി ഡാൻഡ്രോ ക്വിറ്റിന്റെ വിപണനോദ്‌ഘാടനം പി.വി ചന്ദ്രൻ സൂപ്പർമാർക്കറ്റ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ.എം ഹനീഫയ്ക്ക് നൽകി നിർവഹിച്ചു. ജ്യോതി ലബോറട്ടറീസ് മുൻ ചെയർമാനും സഹ്യാദ്രി ബയോ ലാബ്സ് സി.എം.ഡി യുമായ എം.പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. താരനെ പൂർണമായും അകറ്റാനായി വിവിധ പരീക്ഷണങ്ങൾക്കൊടുവിൽ വികസിപ്പിച്ചെടുത്തതാണ് അമൃത് വേണി ഡാൻഡ്രോ ക്വിറ്റെന്ന് അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് ചേംബർ പ്രസിഡന്റ് വിനീഷ് വിദ്യാധരൻ, സി.ഇ ചാക്കുണ്ണി, എ.രഘുനാഥൻ, പി.അരുൺകുമാർ, രഞ്ജു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.