ധന്യ രാജേന്ദ്രന് മാദ്ധ്യമ പുരസ്കാരം
Saturday 02 August 2025 12:00 AM IST
തിരുവനന്തപുരം: പ്രൊഫസർ മാക്‌സ്‌വെൽ ഫെർണാണ്ടസ് ജേർണലിസം അവാർഡിന് ദി ന്യൂസ് മിനിട്ട് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ അർഹയായി. കേരള സർവകലാശാല കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പഠനവകുപ്പിന്റെ സ്ഥാപകനും പ്രഥമ അദ്ധ്യക്ഷനുമായ പ്രൊഫസർ മാക്‌സ്‌വെൽ ഫെർണാണ്ടസിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും എംസിജെ അലുമ്നി അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയതാണ് അവാർഡ്. 4ന് ഉച്ചയ്ക്ക് 2ന് കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. പാലക്കാട് സ്വദേശിയായ ധന്യ 22 വർഷമായി മാദ്ധ്യമരംഗത്ത് സജീവമാണ്.