 മെനു നേരിട്ട് വിലയിരുത്തി മന്ത്രി സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് പുതിയ രുചികൾ

Saturday 02 August 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതിയ മെനു പ്രകാരമുള്ള ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് എൽ.പി.എസിലെ ഭക്ഷ്യശാല സന്ദർശിച്ച മന്ത്രി വി. ശിവൻകുട്ടി പുതിയ മെനുപ്രകാരമുള്ള ഭക്ഷണം പാകം ചെയ്യുന്നത് നേരിട്ട് വിലയിരുത്തി. എഗ്‌ ഫ്രൈഡ് റൈസിനുള്ള തയ്യാറെടുപ്പുകൾ കണ്ടു മനസ്സിലാക്കിയ മന്ത്രി ഒന്നാംക്ലാസ്സിലെ കുരുന്നുകൾക്ക് മുട്ട വിളമ്പുകയും ചെയ്തു.

എഗ് ഫ്രൈഡ് റൈസ്,വെജിറ്റബിൾ മോളി,പുതിന ചമ്മന്തി,സാലഡ്,പപ്പടം എന്നിവയായിരുന്നു ആദ്യദിനമായ ഇന്നലെ കോട്ടൺഹിൽ സ്കൂളിലെ മെനു. വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശപ്രകാരമാണ് ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി മെനു പരിഷ്‌കരിച്ചത്.

ഉച്ചഭക്ഷണത്തിനായി സ്‌കൂളുകളിൽ ഉപയോഗിക്കുന്ന ഫോർട്ടിഫൈഡ് അരി ഉപയോഗിച്ച് ആഴ്ചയിൽ ഒരുദിവസം വെജിറ്റബിൾ ഫ്രൈഡ്‌റൈസ്,ലെമൺ റൈസ്,വെജ് ബിരിയാണി,ടൊമാറ്റോ റൈസ്,കോക്കനട്ട് റൈസ് എന്നിവയിലേതെങ്കിലും ഒന്ന് നൽകണം. ഒപ്പം വെജിറ്റബിൾ കറിയോ കുറുമയോ നൽകാം. ഒപ്പം പുതിന,ഇഞ്ചി,നെല്ലിക്ക,പച്ചമാങ്ങ എന്നിവയിലേതെങ്കിലും ചേർത്ത ചമ്മന്തിയും വിളമ്പാം. മൈക്രോ ഗ്രീൻസ് മാസത്തിൽ ഒന്നോ രണ്ടോ ദിവസം മെനുവിൽ ഉൾപ്പെടുത്തണം. സ്‌കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്നുള്ള പപ്പായ,മുരിങ്ങയില,മത്തൻ,കുമ്പളങ്ങ,പയറുവർഗങ്ങൾ,വാഴക്കായ തുടങ്ങിയ പ്രാദേശിക പച്ചക്കറികൾ മെനുവിൽ ഉൾപ്പെടുത്തണം. മെനുവിൽ ഉൾപ്പെട്ട വിഭവങ്ങൾ ഏതൊക്കെ ദിവസങ്ങളിൽ നൽകാമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം.

ചില സ്‌കൂളുകൾ പുതിയ മെനു നടപ്പാക്കിത്തുടങ്ങിയിട്ടില്ല. ഭക്ഷണത്തിനുള്ള സർക്കാർ വിഹിതം വർദ്ധിപ്പിക്കാതെ പുതിയ മെനു നടപ്പാക്കുന്നതു ബുദ്ധിമുട്ടാണെന്നാണ് അദ്ധ്യാപകർ പറയുന്നത്.

......................................

കുട്ടികൾക്ക് പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതി മാതൃകാപരമാണ്. എന്നാൽ ഉച്ചഭക്ഷണത്തിനുള്ള പണം സ്‌കൂളുകൾക്കു നൽകുന്നതിൽ കാലതാമസം നേരിടുന്നുണ്ട്. കേന്ദ്രഫണ്ട് സമയത്തു ലഭിക്കാത്തതാണു പ്രശ്നം. എങ്കിലും പണം കൊടുക്കാതിരുന്നിട്ടില്ല.

മന്ത്രി വി.ശിവൻകുട്ടി.

സ്കൂ​ൾ​ ​അ​വ​ധി മാ​റ്റ​ത്തി​ന് ​വേ​ണം കെ.​ഇ.​ആ​ർ​ ​ഭേ​ദ​ഗ​തി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​സ്കൂ​ളു​ക​ളി​ലെ​ ​അ​വ​ധി​ ​മാ​റ്റ​ത്തി​ന് കെ.​ഇ.​ആ​ർ​ ​ഭേ​ദ​ഗ​തി​ ​ആ​വ​ശ്യം.​ ​കേ​ര​ള​ ​വി​ദ്യാ​ഭ്യാ​സ​ ​ച​ട്ട​ങ്ങ​ൾ​ ​അ​ദ്ധ്യാ​യം​ ​ഏ​ഴ് ​(​ഒ​ന്ന്)​ ​പ്ര​കാ​ര​മാ​ണ് ​സ്കൂ​ളു​ക​ളു​ടെ​ ​മ​ദ്ധ്യ​വേ​ന​ല​വ​ധി​ ​നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് .​ ​എ​ല്ലാ​ ​സ്കൂ​ളു​ക​ളും​ ​മ​ദ്ധ്യ​വേ​ന​ല​വ​ധി​ക്കാ​യി​ ​മാ​ർ​ച്ച് ​അ​വ​സാ​ന​ത്തെ​ ​പ്ര​വൃ​ത്തി​ ​ദി​ന​ത്തി​ൽ​ ​അ​ട​യ്ക്കു​ക​യും​ ​ജൂ​ണി​ലെ​ ​ആ​ദ്യ​ ​പ്ര​വൃ​ത്തി​ ​ദി​ന​ത്തി​ൽ​ ​തു​റ​ക്കു​ക​യും​ ​വേ​ണ​മെ​ന്നാ​ണ് ​വ്യ​വ​സ്ഥ​ . ക​ന​ത്ത​ ​മ​ഴ​യി​ലും​ ​കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ളി​ലും​ ​ജൂ​ൺ,​ ​ജൂ​ലാ​യ് ​മാ​സ​ങ്ങ​ളി​ൽ​ ​അ​ദ്ധ്യ​യ​ന​ ​ദി​ന​ങ്ങ​ൾ​ ​ന​ഷ്ട​പ്പെ​ടു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​മ​ന്ത്രി​ ​അ​വ​ധി​ ​മാ​റ്റം​ ​ച​ർ​ച്ച​യ്ക്ക് ​വ​ച്ച​ത്.​ ​എ​ന്നാ​ൽ​ ​പ്ര​തി​പ​ക്ഷ​ ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ക​ളും​ ​ര​ക്ഷി​താ​ക്ക​ളി​ൽ​ ​വ​ലി​യൊ​രു​ ​വി​ഭാ​ഗ​വും​ ​കു​ട്ടി​ക​ളും​ ​എ​തി​ർ​പ്പ് ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​കേ​ര​ള​ത്തി​ൽ​ ​കേ​ന്ദ്രീ​യ​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ല​ട​ക്കം​ ​ഏ​പ്രി​ൽ​-​ ​മേ​യ് ​മാ​സ​ങ്ങ​ളി​ലാ​ണ് ​സ്കൂ​ൾ​ ​അ​വ​ധി.​ ​അ​തേ​സ​മ​യം​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​മേ​യ്,​ ​ജൂ​ൺ​ ​മാ​സ​ങ്ങ​ളി​ലും​ ​ജൂ​ൺ​-​ ​ജൂ​ലാ​യ് ​മാ​സ​ങ്ങ​ളി​ലു​മാ​ണ് ​അ​വ​ധി​ ​ന​ൽ​കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ​ ​കാ​യി​ക​ ​വി​നോ​ദ​ങ്ങ​ളേ​യും​ ​കു​ടും​ബ​ ​സ​മേ​ത​മു​ള്ള​ ​ഉ​ല്ലാ​സ​യാ​ത്ര​ക​ളേ​യും​ ​ബാ​ധി​ക്കു​മെ​ന്ന​താ​ണ് ​മ​ഴ​ക്കാ​ല​ത്തെ​ ​അ​വ​ധി​ക്കെ​തി​രെ​ ​കൂ​ടു​ത​ൽ​ ​എ​തി​ർ​പ്പി​ന് ​കാ​ര​ണം.​ ​മ​ഴ​ക്കാ​ല​ത്തു​ള്ള​ ​അ​വ​ധി​യി​ൽ​ ​കു​ട്ടി​ക​ൾ​ ​മീ​ൻ​പി​ടി​ക്കാ​നും​ ​മ​റ്റു​മാ​യി​ ​വെ​ള്ള​ക്കെ​ട്ടു​ക​ളി​ലേ​ക്ക് ​പോ​കാ​നു​ള്ള​ ​സാ​ദ്ധ്യ​യു​ണ്ടെ​ന്ന​ ​ആ​ശ​ങ്ക​യും​ ​ര​ക്ഷി​താ​ക്ക​ൾ​ ​പ​ങ്കു​ ​വ​യ്ക്കു​ന്നു.

എ​യ്ഡ​ഡ് ​സ്‌​കൂ​ളു​ക​ളി​ലെ​ ​നി​യ​മ​നം; കോ​ട​തി​ ​വി​ധി​ ​കാ​ത്ത​ലി​ക് സ്‌​കൂ​ളു​ക​ൾ​ക്ക് ​ബാ​ധ​ക​മ​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​എ​യ്ഡ​ഡ് ​സ്‌​കൂ​ളു​ക​ളി​ലെ​ ​നി​യ​മ​ന​ങ്ങ​ളു​ടെ​ ​അം​ഗീ​കാ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​എ​ൻ.​എ​സ്.​എ​സ് ​സ്‌​കൂ​ളു​ക​ൾ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​കാ​ത്ത​ലി​ക് ​സ്‌​കൂ​ൾ​സ് ​മാ​നേ​ജ്‌​മെ​ന്റി​നു​ ​കീ​ഴി​ലു​ള്ള​ ​വി​വി​ധ​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​സ്‌​കൂ​ളു​ക​ൾ​ക്കു​ ​ബാ​ധ​ക​മ​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ക്കി​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി.